അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു

1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. വൈറ്റ്ഹൗസാണ് ഇക്കാര്യം പുറത്ത് വിട്ടത്.    

Updated: Dec 1, 2018, 11:19 AM IST
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് (സീനിയര്‍) അന്തരിച്ചു. 94 വയസായിരുന്നു. ജൂനിയര്‍ ബുഷാണ് മരണവിവരം അറിയിച്ചത്. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. വൈറ്റ്ഹൗസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഗള്‍ഫ് യുദ്ധത്തിലും ജര്‍മ്മന്‍ ഏകീകരണത്തിലും ബുഷിന്‍റെ നിലപാട് നിര്‍ണായകമായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ജോര്‍ജ് ബുഷ് സീനിയര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

1981 മുതല്‍ 1989 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് ബുഷ് സീനിയര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.