ബാങ്കോക്ക്: ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരന്മാരെ പിടികൂടി പോലീസ്. പോലീസ് പറയുന്നത് ഇവർ നാലുപേരും ആ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടവരാണ് എന്നാണ്.
Also Read: സൈനിക സമ്മര്‍ദ്ദം ഫലം കാണുന്നു; ഹമാസ് ദുര്‍ബലപ്പെടുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. നിർമ്മാണത്തിലിരിക്കെ തകർന്നുവീണ ഈ 30 നില കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിക്കായിരുന്നു. ഇവർ ഈ കെട്ടിടത്തിനകത്ത് നിന്നും 32 പേജുകളുള്ള ഒരു ഫയലാണ് എടുത്തത്. അതുകൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായതെന്ന് മെട്രോപോളിറ്റൻ പോലീസ് ബ്യുറോ മേധാവി പറഞ്ഞു.
തകർന്നുവീണ കെട്ടിടത്തിൽ ആളുകൾ അനധികൃതമായി പ്രവേശിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയതും ഇവർ പിടിയിലാകുന്നതും. ഇവരെ ചോദ്യം ചെയ്തപ്പോൾ ഒരാള്‍ ഈ കെട്ടിട നിര്‍മാണത്തിന്റെ പ്രൊജക്ട് മാനേജര്‍ ആയിരുന്നുവെന്നും ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെന്നും കെട്ടിട നിര്‍മാണം എടുത്തിട്ടുള്ള ഇറ്റാലിയന്‍-തായ് ഡെവലപ്പ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ഇയാളുടെ കമ്പനി ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയൾക്കൊപ്പമുണ്ടായിരുന്നവരിൽ നിന്നാണ് ഫയൽ പോലീസ് കണ്ടെത്തിയത്. ഇത് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് എന്നാണ് റിപ്പോർട്ട്.
Also Read: വീട്ടിൽ സന്തോഷവും ഐശ്വര്യവും വർധിപ്പിക്കാൻ കല്ലുപ്പിലുണ്ട് പരിഹാരം, അറിയാം...
ചോദ്യം ചെയ്തപ്പോൾ തങ്ങള്‍ സബ് കോണ്‍ട്രാക്ടര്‍മാരാണെന്നും കെട്ടിട നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിനും മറ്റുമായി ഇവിടെ ഒരുക്കിയിരുന്ന താത്കാലിക കണ്ടെയ്‌നര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന രേഖകൾ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള നിയമ നടപടികൾക്കാണ് എടുത്തതെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









