Viral news: 'എന്റെ അമ്മയെ അറസ്റ്റ് ചെയ്യൂ'; പോലീസിനെ വിളിച്ച് പരാതി പറഞ്ഞ് നാല് വയസുകാരൻ

Viral News: ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ?

Written by - Zee Malayalam News Desk | Last Updated : Mar 12, 2025, 05:27 PM IST
  • സ്വന്തം അമ്മയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഒരു മകൻ
  • അതും അമ്മ തന്റെ ഐസ്ക്രീം കട്ട് തിന്നു എന്നാണ് പരാതി
  • യുഎസിലെ വിസ്കോൺസിനിലാണ് സംഭവം
Viral news: 'എന്റെ അമ്മയെ അറസ്റ്റ് ചെയ്യൂ'; പോലീസിനെ വിളിച്ച് പരാതി പറഞ്ഞ് നാല് വയസുകാരൻ

സ്വന്തം അമ്മയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഒരു മകൻ. അതും അമ്മ തന്റെ ഐസ്ക്രീം കട്ട് തിന്നു എന്നാണ് പരാതി. യുഎസിലെ വിസ്കോൺസിനിലാണ് സംഭവം. താൻ കഴിക്കാൻ കരുതി വെച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചു എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നാല് വയസ്സുകാരൻ പോലീസിനെ വിളിച്ചത്. എമർജൻസി നമ്പറായ 911 -ൽ വിളിച്ചാണ് ബാലൻ പോലീസിനോട് അമ്മ തന്‍റെ ഐസ്ക്രീം മോഷ്ടിച്ച് കഴിച്ചുവെന്ന് പരാതി പറഞ്ഞത്. തന്‍റെ അനുവാദമില്ലാതെയാണ് അമ്മ ഐസ്ക്രീം കഴിച്ചതെന്നും അതിനാൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നിഷ്കളങ്കനായ ബാലന്‍റെ ആവശ്യം. 

Add Zee News as a Preferred Source

 കുട്ടി പോലീസുമായി സംസാരിക്കുന്നതിനിടയിൽ അമ്മ ഇടയ്ക്ക് വന്ന് ഫോൺ വാങ്ങുകയും പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയുമായിരുന്നു. ഒടുവിൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ട് വീട്ടിലെത്തി. ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്‍റെ അമ്മയെ കൊണ്ടുപോകേണ്ട എന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവിൽ, കുട്ടിയെ ആശ്വസിപ്പിച്ചു മടങ്ങിയ പോലീസ് തൊട്ടടുത്ത ദിവസം സമ്മാനമായി അവന് ഒരു ഐസ്ക്രീമും വാങ്ങി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News