ഇറാഖ്: ഐഎസ് ഭീകരരുടെ (IS Terrorist) പഴയ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂൾ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. മൊസൂൾ ന​ഗരത്തെ ഐഎസിൽ നിന്ന് മോചിപ്പിച്ച് നാല് വർഷത്തിന് ശേഷമാണ് മക്രോൺ ഇവിടെ സന്ദർശനം നടത്തുന്നത്. ഇറാഖിൽ തുടരുന്ന ഫ്രഞ്ച് സേനയെ (French Army) പിൻവലിക്കില്ലെന്ന് മക്രോൺ വ്യക്തമാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രഞ്ച് കോൺസുലേറ്റും സ്കൂളും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് മൊസൂൾ ന​ഗരം ഐഎസിൽ നിന്ന് തിരിച്ച് പിടിച്ചത്. അമേരിക്ക എത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊണ്ടാലും ഭീകരവാദത്തിനെതിരെ പോരാടാൻ ഇറാഖിൽ (Iraq) ഫ്രഞ്ച് സൈന്യത്തെ നിലനിർത്തുമെന്ന് മക്രോൺ ശനിയാഴ്ച പറഞ്ഞു.



ALSO READ: Afganistan - Taliban : ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിൽ അമേരിക്ക; കാബൂൾ വിമാനത്താവളം പിടിച്ചടക്കാൻ തയ്യാറായി താലിബാൻ


മൊസൂളിലെ അൽ-നൂറി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തും മക്രോൺ സന്ദർശനം നടത്തി. ഐഎസ് തകർത്ത പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രസിദ്ധമായ പള്ളി പുനർനിർമിക്കുന്നത് യുനെസ്കോ ബൃഹത്തായ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. യുനെസ്കോയുടെ നേതൃത്വത്തിൽ യുഎഇ 50 മില്യൺ ഡോളർ ധനസഹായം നൽകി പുനർനിർമിക്കുന്ന മൂന്ന് പദ്ധതികളുടെ ഭാ​ഗമാണ് പള്ളിയും.


ഫ്രഞ്ച് പ്രസിഡന്റ് (French president) വെള്ളിയാഴ്ച ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കദെമിക്കൊപ്പം ഇമാം മൂസ അൽ-കാദിമിന്റെ ഷിയാ മുസ്ലീം ദേവാലയവും സന്ദർശിച്ചിരുന്നു. മൊസൂൾ സർവകലാശാലയിൽ സംരംഭകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യുവാക്കളുമായും മക്രോൺ കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.