)
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണു ചുമതലയേറ്റു. രണ്ട് വർഷത്തിനിടെ ഫ്രാൻസിൻ്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് സെബാസ്റ്റ്യൻ ലെകോർണു. ഇന്നലെയാണ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചത്.
മക്രോണിൻ്റെ പ്രതിരോധ മന്ത്രിയായി അടുത്തിടെ സേവനമനുഷ്ഠിച്ച സെബാസ്റ്റ്യൻ ലെകോർനു, ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി മുൻ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോയുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ, ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലും മറ്റിടങ്ങളിലും ഉണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടർന്ന് 200 ഓളം പേരെ അറസ്റ്റ് ചെയ്തു.
രോഷാകുലരായ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പൊലീസുകാർ കണ്ണീർവാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.