ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തു, പാക്കറ്റ് കണ്ടപ്പോള്‍ പൊട്ടിച്ചിരി!!

ഏകദേശം 2,500 രൂപ വില വരുന്ന ഒരു വസ്ത്രമാണ് ജോടി ഓര്‍ഡര്‍ ചെയ്തത്. 

Sneha Aniyan | Updated: Apr 20, 2019, 05:45 PM IST
 ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തു, പാക്കറ്റ് കണ്ടപ്പോള്‍ പൊട്ടിച്ചിരി!!

ണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനമെത്തിയപ്പോള്‍ പൊട്ടിച്ചിരിയ്ക്കുന്ന പെണ്‍ക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. 

18കാരിയായ ജോടി ഹോവാര്‍ഡിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഡുബ്ലിന്‍ സ്വദേശിയായ ജോടി ഹെല്‍ത്ത് ആന്‍ഡ്‌ ഫിറ്റ്നസ് വിദ്യാര്‍ഥിനി കൂടിയാണ്. 

ലക്സ് നോര്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറില്‍ നിന്നും 33 യൂറോ, അതായത് ഏകദേശം 2,500 രൂപ വില വരുന്ന ഒരു വസ്ത്രമാണ് ജോടി ഓര്‍ഡര്‍ ചെയ്തത്. 

വീട്ടിലെത്തിയ പാര്‍സലിന്‍റെ വലുപ്പം കണ്ടാണ്‌ ജോടി ആദ്യം ഞെട്ടിയത്. കത്ത് പോലെ തീരെ ചെറിയ ഒരു പാക്കറ്റായിരുന്നു ജോടിയ്ക്ക് ലഭിച്ചത്. 

പാര്‍സല്‍ പൊട്ടിച്ചപ്പോഴാണ് അതിനേക്കാള്‍ ഞെട്ടിയത്. പ്രതീക്ഷിച്ച സാധന൦ തന്നെയാണ് വന്നതെങ്കിലും രൂപം വളരെ വ്യത്യസ്തമായിരുന്നു. 

കയര്‍ പിരിച്ചു വച്ചിരിക്കുന്ന പോലെയാണ് വസ്ത്ര൦ കയ്യില്‍ കിട്ടിയത്. ഇറുക്കമാണെന്ന് മാത്രമല്ല, ഏറെ സുതാര്യവുമാണ് പച്ച നിറത്തിലുള്ള വസ്ത്രം.

ഒരുപാട് തവണ ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നാണ് ജോടി പറയുന്നത്.