Gold ATM : സ്വര്‍ണം ഉരുക്കി, ഉടന്‍ പണം! ചൈനയില്‍ തരംഗമായി 'ഗോള്‍ഡ് എടിഎം'... ഇനി സ്വര്‍ണം വില്‍ക്കാന്‍ എളുപ്പം

ചൈനയില്‍ ഇനി ആര്‍ക്കും സ്വര്‍ണകടയില്‍ പോയി കാത്ത് നില്‍ക്കേണ്ടി വരില്ല. ഉപയോക്താക്കള്‍ക്ക് ആയി  സ്വര്‍ണ്ണ എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ചൈന.  

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 12:20 PM IST
  • ഷാങ്ഹായിലെ തിരക്കേറിയ മാളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ചെറിയ എടിഎം മെഷീന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
  • സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും തൂക്കവും ഉടനടി പരിശോധിച്ച്, 30 മിനിറ്റിനുള്ളില്‍ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുല്യമായ പണം കൈമാറുന്നു.
  • ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
Gold ATM : സ്വര്‍ണം ഉരുക്കി, ഉടന്‍ പണം! ചൈനയില്‍ തരംഗമായി 'ഗോള്‍ഡ് എടിഎം'... ഇനി സ്വര്‍ണം വില്‍ക്കാന്‍ എളുപ്പം

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വില കുതിച്ചുയരാന്‍ തുടങ്ങിയതോടെ കൈയിലുളള സ്വര്‍ണം വിറ്റ് പണമാക്കാനും ആളുകള്‍ ഒരുങ്ങി കഴിഞ്ഞു. പക്ഷേ സ്വര്‍ണം വില്‍ക്കുന്നതിന് മണിക്കൂറുകള്‍ സ്വര്‍ണകടകളില്‍ പോയി നമ്മള്‍ കാത്ത് നില്‍ക്കണം. കാത്തുനില്‍ക്കുക മാത്രമല്ല ആവശ്യമായ രേഖകളെക്കെ കാണിക്കുകയും വേണം അതിന് ശേഷമേ പണം കൈയില്‍ കിട്ടാറുളളൂ. എന്നാല്‍ ചൈനയില്‍ ഇനി ആര്‍ക്കും സ്വര്‍ണകടയില്‍ പോയി കാത്ത് നില്‍ക്കേണ്ടി വരില്ല. ഉപയോക്താക്കള്‍ക്ക് ആയി 'സ്വര്‍ണ്ണ എടിഎം' അവതരിപ്പിച്ചിരിക്കുകയാണ് ചൈന. എന്താണ് ഈ എടിഎമ്മിന്റെ പ്രത്യേകത? എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം എന്നൊക്കെ നോക്കിയാലോ.

Add Zee News as a Preferred Source

ഷാങ്ഹായിലെ തിരക്കേറിയ മാളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ചെറിയ എടിഎം മെഷീന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും തൂക്കവും ഉടനടി പരിശോധിച്ച്, 30 മിനിറ്റിനുള്ളില്‍ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുല്യമായ പണം കൈമാറുന്നു. ഇതിന് യാതൊരു രേഖയും ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ആഗോളതലത്തില്‍ സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നതോടെ, എടിഎം ഒരു വിജയമായി മാറിയിരിക്കുകയാണ്. ചൈനയിലെ  ഷാങ്ഹായ് മാളില്‍ സ്വര്‍ണം വില്‍ക്കുന്നതിനായി ആളുകളുടെ നീണ്ട നിരയാണ് കാണപ്പെടുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എടിഎം മെഷീന്റെ ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ മെയ് മാസം വരെയുള്ള അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടുളളതായും റിപ്പോര്‍ട്ടുണ്ട്.

 

ഗോള്‍ഡ് എടിഎമ്മിന്റെ പ്രവര്‍ത്തനം....

ഗോള്‍ഡ് എടിഎം മെഷീന്‍ ആദ്യം സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും തൂക്കവും പരിശോധിക്കും. അതിന് ശേഷം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കുന്നു. തുടര്‍ന്ന് മെഷീന്‍ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു. മാത്രമല്ല വളരെ കുറച്ച് സേവന ഫീസ് ഈടാക്കുകയും ബാക്കി തുക ഉടമകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. കുറഞ്ഞത് 50 ശതമാനം പരിശുദ്ധിയുള്ള മൂന്ന് ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള സ്വര്‍ണ വസ്തുക്കള്‍ ആണ് ഈ മെഷീന്‍ സ്വീകരിക്കുക.

ചൈനയിലെ നൂറോളം നഗരങ്ങളില്‍ എടിഎം ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു. എടിഎം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുളള  ശ്രമത്തിലാണ്  കമ്പനി. അതെസമയം സ്വര്‍ണത്തിന്റെ പുനരുപയോഗ പ്രക്രിയക്ക് ഈ സ്മാര്‍ട്ട് ഗോള്‍ഡ് എടിഎം ഉപയോഗപ്പെടുമെന്നതാണ് അതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നേട്ടമെന്ന് ഷാങ്ഹായ് ഗോള്‍ഡ് അസോസിയേഷന്‍ അംഗം ഷു വെയ്ക്സിന്‍ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News