ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെ!!
48.2 ശതമാനം വോട്ടുകള്‍ നേടിയാണ് ഗോതാബായ രാജപക്സെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.


കൊള൦മ്പോ: ശ്രീലങ്കന്‍ പ്രസിഡന്റായി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു.
48.2 ശതമാനം വോട്ടുകള്‍ നേടിയാണ് ഗോതാബായ രാജപക്സെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
മുഖ്യ എതിരാളിളായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ, ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെ എന്നിവരെ പിന്തള്ളിയാണ് ഗോതാബായയുടെ വിജയം.
ശ്രീലങ്കയില്‍ മൈത്രിപാല സിരിസേനയുടെ പിന്‍ഗാമിയായാണ് ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ വിജയിച്ചത്.
മുഖ്യ എതിരാളിയായ സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അണുര കുമാര ദിസ്സനായകെ മൂന്നാം സ്ഥാന൦ നേടി.
അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടാകും. പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി 1.59 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു. 35 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ശനിയാഴ്ച രാവിലെ 7 മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്.