close

News WrapGet Handpicked Stories from our editors directly to your mailbox

ബ്രസീലിലെ ഡാന്‍സ് ക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ വടക്കു കിഴക്കന്‍ നഗരമായ ഫോര്‍ട്ടാലേസയിലെ ഡാന്‍സ് ക്ലബ്ബില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. 

Updated: Jan 28, 2018, 09:53 AM IST
ബ്രസീലിലെ ഡാന്‍സ് ക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു
Pic Courtesy: Getty Images

ഫോര്‍ട്ടാലേസ: ബ്രസീലിലെ വടക്കു കിഴക്കന്‍ നഗരമായ ഫോര്‍ട്ടാലേസയിലെ ഡാന്‍സ് ക്ലബ്ബില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. 

ശനിയാഴ്ച രാത്രിയാണ് സംഭവം. ഫോര്‍ട്ടാലേസയിലെ 'ഫോറോ ഡോ ഗാഗോ' ഡാന്‍സ് ക്ലബ്ബില്‍ സായുധരായ അക്രമികള്‍ തുരുതുരാ വെടിവെക്കുകയായിരുന്നു. മയക്കുമരുന്നു മാഫിയക്കെതിരെ പോലീസ് നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്നാണ് പൊലീസ് നിഗമനം. 

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.