Isreal-Palestine: 'വിദേശ രാജ്യങ്ങളുടെ കാവൽ ആവശ്യമില്ല' വെടിനിർത്തൽ നിലവിൽ വന്നതോടെ ഹമാസ്

പലസ്തീനിലെ ഭരണകാര്യങ്ങൾ തികച്ചും ആഭ്യന്തരമാണെന്ന്  ഹമാസ്, ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 11, 2025, 11:25 AM IST
  • പലസ്തീനിലെ ഭരണകാര്യങ്ങൾ തികച്ചും ആഭ്യന്തരമാണെന്ന് ഹമാസ്, ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവരുടെ സംയുക്ത പ്രസ്താവനയിൽ.
  • പലസ്തീനിൻ്റെ പുനർനിർമ്മാണത്തിന് അറബ്, അന്താരാഷ്ട്ര രാജ്യങ്ങളുടെ സഹകരണത്തെ പിന്തുണക്കുന്നു .
  • കരാറിൽ പറഞ്ഞതുപോലെ ഹമാസ് 20 ഇസ്രയേലി ബന്ധികളെ മോചിപ്പിക്കും.
Isreal-Palestine: 'വിദേശ രാജ്യങ്ങളുടെ കാവൽ ആവശ്യമില്ല' വെടിനിർത്തൽ നിലവിൽ വന്നതോടെ ഹമാസ്

ഗാസ: ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ, 'വിദേശ രാജ്യങ്ങളുടെ കാവൽ' ആവശ്യമില്ലെന്ന് ഹമാസ്. പലസ്തീനിലെ ഭരണകാര്യങ്ങൾ തികച്ചും ആഭ്യന്തരമാണെന്ന്  ഹമാസ്, ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ പലസ്തീനിൻ്റെ പുനർനിർമ്മാണത്തിന് അറബ്, അന്താരാഷ്ട്ര രാജ്യങ്ങളുടെ സഹകരണത്തെ പിന്തുണക്കുന്നു എന്നും പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയുടെ ഭാഗത്തുനിന്നും യുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ഗാസയിലെ നാടുകടത്തപ്പെട്ട ഹമാസ് തലവൻ ഖലീൽ അൽ-ഹയ്യ വ്യാഴാഴ്ച അറിയിച്ചു. 
വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച് മണിക്കൂറുകൾക്കകം തന്നെ, ഇസ്രയേൽ പലസ്തീനിൽ നിന്നും സൈന്യത്തെ പിൻവലിച്ച് തുടങ്ങിയിരുന്നു. കരാറിൽ പറഞ്ഞതുപോലെ ഹമാസ് 20 ഇസ്രയേലി ബന്ധികളെ മോചിപ്പിക്കും. 

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News