ഹാമില്‍ട്ടണ്‍ : ഹാമില്‍ട്ടണില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ഇന്ത്യ വിദ്യാര്‍ത്ഥി മരിച്ചതായി ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു. 21 വയസ്സുകാരി ഹര്‍സിമ്രത് രണ്‍ധാവയാണ് മരിച്ചത്. വൈകുന്നേരം ബസ് സ്റ്റോപില്‍ കാത്തു നില്‍ക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിതമായി ഹര്‍സിമ്രതിന് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ഹര്‍സിമ്രതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊഹാക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഹര്‍സിമ്രത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കറുത്ത മെഴ്‌സിഡസ് എസ് യുവിയില്‍ സഞ്ചരിച്ചിരുന്ന ഒരു യാത്രക്കാരന്‍ വെളുത്ത സെഡാനില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഇതിനിടെ ഹര്‍സിമ്രതിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്തുളള അലന്‍ബി അവന്യുവിലെ ഒരു വീടിനും വെടിവെയ്പ്പില്‍ കേടുപാടുകള്‍ സംഭവിച്ചു. വെടിവെയ്പ്പില്‍ വീടിന്റെ പിന്‍വശത്തെ ജനല്‍ച്ചില്‍ തകര്‍ന്നു. വീടിന് അകത്തുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരിക്കില്ല.
ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഹര്‍സിമ്രതിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. അതേസമയം ഹര്‍സിമ്രത്തിന്റെ മരണത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.15നും 7.45നും ഇടയില്‍ പകര്‍ത്തിയ ഡാഷ്‌ക്യാം അല്ലെങ്കില്‍ സുരക്ഷ ക്യാമറ ദൃശ്യങ്ങള്‍ ഉള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പൈമെന്നും ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.