"മോദി മികച്ച നേതാവ്, മഹാനായ മനുഷ്യന്‍" വാനോളം പുകഴ്ത്തി ട്രംപ് !!

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...!!

Last Updated : Apr 8, 2020, 12:25 PM IST
"മോദി മികച്ച നേതാവ്, മഹാനായ മനുഷ്യന്‍" വാനോളം പുകഴ്ത്തി ട്രംപ് !!

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...!!

24 മരുന്നുകളുടെ കയറ്റുമതി നിയന്ത്രണ൦ ഇന്ത്യ നീക്കിയതിന് പിന്നാലെയാണ്  മാധുര്യ സ്വരത്തില്‍   ട്രംപ് എത്തിയത്. 

ചില മരുന്നുകളും അവയുടെ ഘടകങ്ങളും ഉൾപ്പെടെ 26 മരുന്നുകളുടെ കയറ്റുമതിയ്ക്ക് മാർച്ച് മൂന്നോടെയാണ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത്.  കഴിഞ്ഞ  ദിവസം കയറ്റുമതി നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു   ട്രംപിന്‍റെ താക്കീത്. 

മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആയിരുന്നു അമേരിക്കയ്ക്ക് ആവശ്യം. ഈ മരുന്ന്  നല്‍കാന്‍  ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്...!!

അമേരിക്കയില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും നരേന്ദ്രമോദി മികച്ച നേതാവാണെന്നും മഹാനായ മനുഷ്യനാണെന്നും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ഇതിനോടുള്ള ട്രംപിന്‍റെ  പ്രതികരണം.

അതേസമയം, ട്രംപിന്‍റെ  ഭീഷണിയെ തുടര്‍ന്നാണ് ഇന്ത്യ തുടർന്നല്ല മനുഷ്യത്വം പരിഗണിച്ചാണ് മലേറിയ മരുന്ന് കയറ്റി അയക്കാൻ തീരുമാണിച്ചതെന്ന് ഇന്ത്യ. 

ട്രംപിന്‍റെ  ഭീഷണിയിൽ പേടിച്ചാണ് ഇന്ത്യ മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നീക്കിയത് എന്നാ ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍, മനുഷ്യത്വം പരിഗണിച്ചാണ്  നിയന്ത്രണം നീക്കിയത്  എന്നും  അമേരിക്കയിലേക്ക് മാത്രമല്ല കൊറോണ കടുത്ത രീതിയിൽ ബാധിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും ഈ മരുന്ന് കയറ്റി അയക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 

Trending News