ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ചൈനയിലെ ഹുവാജിയാങ്ങിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം കാണിക്കുന്ന അത്ഭുതകരമായ ഡ്രോണ്‍ ദൃശ്യങ്ങളും ഇതോടെ പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം പാലം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ലണ്ടനിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തേക്കാള്‍ 9 മടങ്ങ് ഉയരമുള്ളതാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം. പാരീസിലെ ഈഫല്‍ ടവറിന്റെ ഇരട്ടി ഉയരമാണിത്.
ബീപാന്‍ നദിക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം 2.9 കിലോമീറ്റര്‍ നീളവും നദിയില്‍ നിന്ന് 2050 അടി ഉയരത്തിലുമാണ് നിര്‍മ്മിക്കുന്നത്.
ഉദ്ഘാടനത്തോടെ ഈ പാലം ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന പദവി ചൈനയ്ക്കാണ്. മലനിരകള്‍ നിറഞ്ഞ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യുനാന്‍, ഗുയ്ഷു പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്പാന്‍ഷിയാങ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം.
നിലവില്‍, വലിയ താഴ്വര കടക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടതുണ്ട്, എന്നാല്‍ ഈ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകഴിഞ്ഞാല്‍, ഈ ദൂരം വെറും 2 മുതല്‍ 3 മിനിറ്റ് വരെയായി കുറയും. 292 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പാലത്തിന്റെ നിര്‍മ്മാണം 2022 ലാണ് ആരംഭിച്ചത്. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









