വീഡിയോ നീക്കി; ടിക്ടോകിനെതിരെ ഹിന്ദു മുസ്ലിം സ്വവർഗ ദമ്പതികൾ!!

വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹിന്ദു മുസ്ലിം സ്വവർഗ ദമ്പതികളാണ് സുന്ദസ് മാലിക്കും അഞ്ജലി ചക്രയു൦. 

Updated: Dec 7, 2019, 01:19 PM IST
വീഡിയോ നീക്കി; ടിക്ടോകിനെതിരെ ഹിന്ദു മുസ്ലിം സ്വവർഗ ദമ്പതികൾ!!

വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹിന്ദു മുസ്ലിം സ്വവർഗ ദമ്പതികളാണ് സുന്ദസ് മാലിക്കും അഞ്ജലി ചക്രയു൦. 

ഇപ്പോഴിതാ, വിവാദങ്ങളിലൂടെ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ ഇടം നേടുകയാണ്‌. 

അടുത്തിടെ ഇരുവരും ചേര്‍ന്ന് പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ടിക്ക് ടോക് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ദമ്പതികള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. 

ആപ്പിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇരുവരുടെയും വീഡിയോ ടിക്ക് ടോക് നീക്കം ചെയ്തത്. എന്നാല്‍, ഇതേ വീഡിയോ വീണ്ടും പോസ്റ്റ്‌ ചെയ്തായിരുന്നു ദമ്പതികള്‍ ആപ്പിനെതിരെ പ്രതിഷേധം അറിയിച്ചത്. 

''മാർഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ടിക് ടോക് വിഡിയോ നീക്കം ചെയ്തത്. സ്വവർഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകൾ പറയുന്നത് ശരിയാണ്''- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

ടിക് ടോകിനെ ടാഗ് ചെയ്ത ശേഷം ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്നും അഞ്ജലി ചോദിച്ചു. നിരവധി പേർ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.