നിര്‍ബന്ധിത മതംമാറ്റം; ഹിന്ദു യുവതിയെ വിവാഹ വേദിയില്‍ നിന്നും തട്ടികൊണ്ടു പോയി

പ്രാദേശിക പോലീസ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒരു സംഘം ആളുകള്‍ വിവാഹ വേദിയില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

Ajitha Kumari | Updated: Jan 27, 2020, 03:22 PM IST
നിര്‍ബന്ധിത മതംമാറ്റം; ഹിന്ദു യുവതിയെ വിവാഹ വേദിയില്‍ നിന്നും തട്ടികൊണ്ടു പോയി

ഇസ്ലാമബാദ്: വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം നടന്നത്.

ഇരുപത്തിനാലുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ നിന്നും തട്ടികൊണ്ട് പോയി. പ്രാദേശിക പോലീസ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒരു സംഘം ആളുകള്‍ വിവാഹ വേദിയില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

മകളുടെ വിവാഹ ചടങ്ങ് നടക്കവെയാണ് പോലീസുകാര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി മകളെ വലിച്ചിറക്കി കൊണ്ടുപോയതെന്നും പെണ്‍കുട്ടിയുടെ പിതാവി കിഷോര്‍ ദാസ് പറഞ്ഞു.

ഇതിന് പിന്നാലെ തന്‍റെ മകള്‍ ഭാരതിയെ ഇസ്ലാമിലേക്ക് മതംമാറ്റിയതിന്റെയും, ഷാറൂഖ് ഗുല്‍ എന്ന യുവാവ് വിവാഹം ചെയ്തതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിയെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ ഭാരതിയെ ഒരു മാസം മുന്‍പ് തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും മുസ്ലീം പുരുഷനുമായി നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുമെന്ന് മനസ്സിലാക്കിയമാതാപിതാക്കള്‍ വിവാഹം വേഗം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതുകൊണ്ടാണ് പോലീസ് സഹായത്തോടെ ഷാറൂഖ് ഗുല്‍ സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് വാതോരാതെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും സംഭവിക്കുന്നത്‌ ഇതൊക്കെയാണ്.

കഴിഞ്ഞ. രണ്ടാഴ്ചയ്ക്കുള്ളില്‍ പാക്കിസ്ഥാനില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്..

സിന്ധ് പ്രവിശ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട നിരവധി പേരാണ് തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതംമാറ്റത്തിനും കൂടാതെ ബലംപ്രയോഗിച്ചുള്ള വിവാഹത്തിനും ഇരകളാകുന്നത്. ഇത്തരം അതിക്രമത്തിന് ഇരയാകുന്നതില്‍ കൂടുതലും ഹിന്ദു പെണ്‍കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.