ട്രംപിന് നടുവിരലുയര്‍ത്തി ബൈ ബൈ പറഞ്ഞ് അമേരിക്ക

അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ (Joe Biden) നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആഹ്ളാദ പ്രകടനം ട്രംപിനോടുള്ള കനത്ത പ്രതിഷേധമായി മാറിയിരുന്നു പലയിടത്തും...

Last Updated : Nov 9, 2020, 05:34 PM IST
  • ജോ ബൈഡന്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആഹ്ളാദ പ്രകടനം ട്രംപിനോടുള്ള കനത്ത പ്രതിഷേധമായി മാറിയിരുന്നു പലയിടത്തും
  • ട്രംപിന് നടുവിരല്‍ നമസ്‌ക്കാരവുമായാണ് അമേരിക്കക്കാര്‍ തെരുവില്‍ അണിനിരന്നത്.
  • നൂറുകണക്കിനാളുകളാണ് ട്രംപിന്‍റെ ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹാസിലേക്കുള്ള യാത്രക്കിടെ തെരുവില്‍ എത്തിയത്.
ട്രംപിന് നടുവിരലുയര്‍ത്തി ബൈ ബൈ പറഞ്ഞ് അമേരിക്ക

Washington: അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ (Joe Biden) നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആഹ്ളാദ പ്രകടനം ട്രംപിനോടുള്ള കനത്ത പ്രതിഷേധമായി മാറിയിരുന്നു പലയിടത്തും...

ട്രംപിന് നടുവിരല്‍  നമസ്‌ക്കാരവുമായാണ്  അമേരിക്കക്കാര്‍ തെരുവില്‍ അണിനിരന്നത്.  നൂറുകണക്കിനാളുകളാണ് ട്രംപിന്‍റെ  ഗോള്‍ഫ് ക്ലബില്‍ നിന്ന് വൈറ്റ് ഹാസിലേക്കുള്ള യാത്രക്കിടെ തെരുവില്‍ എത്തിയത്.  

പ്രസിഡന്‍റ്  ട്രംപിനെ (Donald Trump) കാണുന്ന ആവേശമായിരുന്നില്ല ജനങ്ങളുടെ മുഖത്ത്, മറിച്ച്  ട്രംപിനോടുള്ള വെറുപ്പ്‌ എങ്ങിനെ പ്രകടിപ്പിക്കാം എന്ന് ചിന്തിക്കുന്ന  ജനക്കൂട്ടമായിരുന്നു തെരുവില്‍  ഒത്തുചേര്‍ന്നത്. 

കൂടുതല്‍ പേരും ട്രംപിന് "നടുവിരല്‍ നമസ്കാരം" നല്‍കി ബൈ പറയുമ്പോള്‍  അത് തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍...   നിങ്ങളെ ഫയര്‍ ചെയ്തിരിക്കുന്നു. ഇനി ആഭാസങ്ങള്‍ക്ക് വിട തുടങ്ങിയ പോസ്റ്ററുകളുമായാണ് ജനങ്ങള്‍ തെരുവില്‍ അണിനിരന്നത്.

ശനിയാഴ്ച വൈകീട്ട് സി.എന്‍.എന്‍, ഫോകസ് ഉള്‍പെടെ പ്രമുഖ ചാനലുകള്‍ ബൈഡന്‍റെ വിജയം പ്രഖ്യാപിച്ച ശേഷമായിരുന്നു ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രതികരണം.

290 ഇലക്ടറൽ  വോട്ടുകളോടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്‌  ബൈഡന്‍ അധികാരത്തിലെത്തുന്നത്.  പ്രസിഡന്‍റ്  സ്ഥാനത്തിന് 270 വോട്ടുകളാണ് ആവശ്യമായിരുന്നത്. 

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍  വോട്ട് ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. അമേരിക്കയുടെ  ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്‍റ്  സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്.  7.4 കോടിയിലേറെ വോട്ടുകളാണ്   ബൈഡന്‍ നേടിയിരിക്കുന്നത്. 

Also read:  ഇന്ത്യയില്‍ 'നമസ്‌തേ ട്രംപ്' അമേരിക്കയില്‍ 'ബൈ ബൈ' ട്രംപ്' BJPയെ പരിഹസിച്ച് ശിവസേന

2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളായിരുന്നു നിലവിലെ  റെക്കോര്‍ഡ്. അതാണ്‌  ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തില്‍ ബൈഡന്‍ മറികടന്നത്...

Trending News