മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍...!

ബ്രസീലിലെ സാവോപോളോയില്‍ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം നടന്നത്.  

Last Updated : Feb 7, 2020, 07:58 AM IST
  • ബ്രസീലിലെ സാവോപോളോയില്‍ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം നടന്നത്.
  • ചെറിയ പ്രായത്തില്‍ മൂന്ന് കുട്ടികളുടെ അച്ഛന്‍ ആകുന്നതിലുള്ള നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൃത്യത്തിന് പിന്നിലെന്ന്‍ പൊലീസ് പറഞ്ഞു.
മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍...!

സാവോപോളോ: മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. 

നാമൊന്ന് നമുക്കൊന്ന് എന്ന ചിന്തയുള്ള ഈ കാലത്ത് മൂന്നാമത്തെ കുഞ്ഞിനെപ്പറ്റിയുള്ള തര്‍ക്കം തന്നെ അത്ഭുതമാണ് അല്ലെ. 

ബ്രസീലിലെ സാവോപോളോയില്‍ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു കുട്ടികളുടെ അമ്മയായ ഫ്രാന്‍സില്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.

മൂന്നാമത്തെ കുഞ്ഞ് വേണ്ട എന്ന തീരുമാനമെടുത്ത ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയായ ഫ്രാന്‍സിലിനെ ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിച്ചുവെങ്കിലും ഫ്രാന്‍സില്‍ സമ്മതിച്ചിരുന്നില്ല.  ഇതില്‍ കോപിഷ്ഠനായ ഭര്‍ത്താവ് ഭാര്യയെ ലൈംഗികബന്ധത്തിനിടെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.

ഇത്രയും ചെറിയ പ്രായത്തില്‍ മൂന്ന് കുട്ടികളുടെ അച്ഛന്‍ ആകുന്നതിലുള്ള നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൃത്യത്തിന് പിന്നിലെന്ന്‍ പൊലീസ് പറഞ്ഞു.

ഫ്രാന്‍സില്‍ മൂന്നാമതും ഗര്‍ഭിണി ആണെന്നറിഞ്ഞ അറൗജോ ഈ കുഞ്ഞ് വേണ്ടാന്ന് ആവര്‍ത്തിച്ചു പറഞ്ഞുവെങ്കിലും ഫ്രാന്‍സില്‍ അത് കേട്ടില്ല തുടര്‍ന്ന്‍ ഇരുവരും തമ്മില്‍ വഴക്കിടുകയും ശേഷം വഴക്ക് അവസാനിപ്പിച്ച് കിടക്കാന്‍ പോകുകയും ചെയ്തു.

ശേഷം രാത്രിയില്‍ ലൈംഗികബന്ധത്തിനിടെ മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ അറൗജോ ബ്ലയ്ഡ്‌ കൊണ്ട് അവളുടെ കഴുത്തറുക്കുകയായിരുന്നു.  ശേഷം അറൗജോ സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ചിരുന്നു.  ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്.

എന്നാല്‍ പൊലീസ് എത്തിയപ്പോള്‍  അറൗജോ മരിച്ചിരുന്നില്ല.  തുടര്‍ന്ന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

Trending News