ഞങ്ങള്‍ ജനിച്ചു; പെണ്‍കുട്ടികളുടെ നൃത്തം വൈറല്‍!!

കാലുകളില്‍ കറുത്ത മഷി കൊണ്ട് ചില ശക്തമായ വാക്കുകളും എഴുതിയിരുന്നു. 

Last Updated : Oct 18, 2019, 07:37 PM IST
ഞങ്ങള്‍ ജനിച്ചു; പെണ്‍കുട്ടികളുടെ നൃത്തം വൈറല്‍!!

റെ വ്യത്യസ്തമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ന്രിത്തമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

'ഓസ്ട്രേലിയാസ് ഗോട്ട് ടാലന്‍റ്' എന്ന വിദേശ റിയാലിറ്റി ഷോയിലാണ് പെണ്‍ക്കുട്ടികള്‍ വ്യത്യസ്തമായ നൃത്തം അവതരിപ്പിച്ചത്. 

നൃത്ത൦ അവതരിപ്പിക്കാനായി വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ധരിച്ചിരുന്ന വസ്ത്രമാണ് ആദ്യം തന്നെ വിധികര്‍ത്താക്കളുടെയും പ്രേക്ഷകരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. 

തൊലിയുടെ നിറമുള്ള, സ്ഥരീരത്തിനെ പകുതി മറയ്ക്കുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. കാലുകളില്‍ കറുത്ത മഷി കൊണ്ട് ചില ശക്തമായ വാക്കുകളും എഴുതിയിരുന്നു. 

സമൂഹത്തില്‍ കൗമാരക്കാര്‍ അനുഭവിക്കുന്ന ശരീരിക-മാനസിക പ്രശ്നങ്ങള്‍  വരച്ചു കാട്ടുന്നതയിരുന്നു ഇവരുടെ നൃത്തം. 

വിപിഎ സ്റ്റുഡിയോ എന്ന ഡാന്‍സ് ആന്‍ഡ് പെര്‍ഫോമിംഗ് സംഘത്തിലെ പെണ്‍കുട്ടികളാണ് നൃത്തം ചെയ്ത് ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. 

12 മുതല്‍ 16 വയസ്സ് വരെയുള്ള ഇവര്‍ വോളന്‍ഗോംഗ് സ്വദേശികളാണ്. നിറഞ്ഞ കണ്ണുകളോടെയാണ് നൃത്ത൦ അവതരിപ്പിച്ച പെണ്‍കുട്ടികളോട് വിധികര്‍ത്താക്കള്‍ സംസാരിച്ചത്.

സമൂഹത്തിന് ഇന്നാവശ്യമായ ശക്തമായ സന്ദേശവുമായെത്തിയ പെണ്‍കുട്ടികള്‍ക്ക് നിറഞ്ഞ കയ്യടിയാണ് വേദിയിലും സമൂഹ മാധ്യമങ്ങളിലും ലഭിച്ചത്.

Trending News