close

News WrapGet Handpicked Stories from our editors directly to your mailbox

കടം വാങ്ങി വാങ്ങി.. റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇമ്രാന്‍‍!!

2018 ഓഗസ്റ്റിനും 2019 ഓഗസ്റ്റിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരമാണിത്. 

Sneha Aniyan | Updated: Oct 10, 2019, 11:13 AM IST
കടം വാങ്ങി വാങ്ങി.. റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇമ്രാന്‍‍!!

ഇസ്ലാമാബാദ്: കടം വാങ്ങുന്നതില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

അധികാരത്തിലേറിയ ആദ്യ വർഷത്തിൽ തന്നെ കടം വാങ്ങലിൽ മുൻ കാല കണക്കുക്കളെല്ലാം തകർത്താണ് ഇമ്രാന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. 

ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറി ഒരു വര്‍ഷമാകുമ്പോഴേക്കും രാജ്യത്തിന്‍റെ മൊത്തം കടത്തില്‍ ‍7,509 ബില്യണിന്‍റെ വര്‍ധനവ് വന്നതായാണ് റിപ്പോര്‍ട്ട്. 

കടം വാങ്ങുന്നതിൽ മുൻ പ്രധാനമന്ത്രിമാരെ ഇമ്രാൻ കടത്തിവെട്ടിയതായും റിപ്പോർട്ടുണ്ട്. ഇതോടെ പാക്ക് സമ്പദ് വ്യവസ്ഥ താറുമാറായെന്നാണു സൂചന.

കടം വാങ്ങിയ തുകയുടെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കടംവാങ്ങിയ 7,509 ബില്ല്യണ്‍ രൂപയില്‍ 4,750 ബില്ല്യന്‍ ആഭ്യന്തരമായും 2804 ബില്യണ്‍ വിദേശ സ്രോതസുകളില്‍ നിന്നുമാണ് കടം വാങ്ങിയിരിക്കുന്നത്. 

2018 ഓഗസ്റ്റിനും 2019 ഓഗസ്റ്റിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരമാണിത്.

പാക്കിസ്ഥാൻ സ്റ്റേറ്റ് ബാങ്കിന്‍റെ കണക്കനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ പൊതു കടത്തിൽ 1.43 ശതമാനം വർധനയുണ്ടായി.

കഴിഞ്ഞ ആഗസ്റ്റിൽ 24,732 ബില്യൺ ആയിരുന്ന ഫെഡറൽ സര്‍ക്കാരിന്‍റെ കടം ഇമ്രാന്‍ ഭരണത്തിലേറിയതോടെ 32,240 ബില്യണ്‍ ആയി ഉയർന്നു. 

ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ഒരു ബില്ല്യന്‍ ലക്ഷ്യമിട്ടെങ്കിലും 96,000 കോടി രൂപ മാത്രമേ നികുതിയിനത്തിൽ പിരിക്കാനായുള്ളൂ എന്നും വാർത്തകളുണ്ട്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ അഴിമതിയെ ചോദ്യം ചെയ്തുക്കൊണ്ട് ഭരണത്തിലേറിയ ഇമ്രാന്‍ ഖാന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനിയില്ലെന്ന് മാത്രമല്ല പാക്കിസ്ഥാനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.