)
ഒക്ടോബർ അവസാനത്തോടെ ഇന്ത്യയും ചൈനയും നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ തമ്മിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Press Release: Resumption of direct air services between India and China
— Randhir Jaiswal (@MEAIndia) October 2, 2025
https://t.co/oArqge7F4G
"ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപെടുത്താനുള്ള സർക്കാർ സമീപനത്തിൻ്റെ ഭാഗമായി ഈ വർഷം ആദ്യം മുതൽ, ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും, പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചുമുള്ള ചർച്ചകളിൽ ഏർപ്പെട്ടിരുന്നു" എന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
Following the recent diplomatic initiatives, IndiGo announced the resumption of its services to Mainland China, connecting Kolkata to Guangzhou (CAN) with daily, non-stop flights starting 26 October 2025. Subject to regulatory approvals, IndiGo will also introduce direct flights… pic.twitter.com/Yst0OZgjrc
— ANI (@ANI) October 2, 2025
ചർച്ചയുടെ ഭാഗമായി ഇന്ത്യയിലെയും ചൈനയിലെയും നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ അവസാനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതേതുടർന്ന് ഒക്ടോബർ 26 മുതൽ കൊൽക്കത്ത-ഗ്വാങ്ചു പ്രതിദിന വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. വ്യാപാരം പുനരുജ്ജീവിപ്പിക്കുക, തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക, വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് എയർലൈൻസ് അറിയിച്ചു. എയർബസ് എ320 നിയോ ഫ്ലീറ്റ് ഉപയോഗിച്ചാകും ഈ റൂട്ടുകളിൽ സർവീസ് നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.