ബെല്‍ജിയം: പാക്കിസ്ഥാന് തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് യൂറോപ്യന്‍ യൂണിയനില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ.
കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന് നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
പ്രകോപനപരമായ നിലപാട് പാക്കിസ്ഥാന് ഇപ്പോഴും തുടരുകയാണ്. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന് ഒരുക്കമല്ലെന്ന വിധത്തിലാണ് പാക്ക് പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന് നിലപാട് അംഗീകരിക്കുന്നുവെന്നും പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്റിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടല്‍ നടത്തുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പറഞ്ഞു. എന്തായാലും ഭീഷണിയും, തീവ്രവാദവും അവസാനിപ്പിച്ചാല്‍ മാത്രമേ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകുവെന്ന തീരുമാനത്തില്‍ ഇന്ത്യ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.