India Operation Sindoor: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പിഴവെന്ന്... പ്രത്യാഘാതമുണ്ടാകും; അര്‍ദ്ധരാത്രിയില്‍ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി

India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയ്ക്ക് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. തിരിച്ചടിയ്ക്കാൻ ഏതറ്റം വരേയും പോകുമെന്നാണ് ഭീഷണി

Written by - Zee Malayalam News Desk | Last Updated : May 8, 2025, 03:43 AM IST
  • പാകിസ്താനിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
  • പ്രകോപനപരമായ പ്രസംഗവുമായാണ് ഷെഹ്ബാസ് ഷെരീഫ് പാക് ജനതയെ അഭിസംബോധന ചെയ്തത്
  • തിരിച്ചടിക്കാൻ ഏതറ്റം വരേയും പോകുമെന്ന് ഭീഷണി
India Operation Sindoor: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പിഴവെന്ന്... പ്രത്യാഘാതമുണ്ടാകും; അര്‍ദ്ധരാത്രിയില്‍ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. കഴിഞ്ഞ രാത്രിയില്‍ ഇന്ത്യചെയ്ത പിഴവിന് കടുത്ത പ്രത്യാഘാതമുണ്ടാകും എന്നാണ് അര്‍ദ്ധരാത്രിയില്‍ പാകിസ്താനെ അഭിസംബോധന ചെയ്തുകൊണ്ട് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. 

Add Zee News as a Preferred Source

ഇന്ത്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലില്‍ പാകിസ്താനില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകോപനപരമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസംഗം. പാകിസ്താന്‍ പിറകോട്ടില്ലെന്നും തിരിച്ചടിയ്ക്കുമെന്നും ഷെഹ്ബാസ് പറഞ്ഞു. ഇതിനായി ഏതറ്റം വരേയും പോകും. എങ്ങനെ പ്രതികാരം ചെയ്യണമെന്ന് പാകിസ്താന് അറിയാമെന്നും ഷെഹ്ബാസ് പറഞ്ഞു.

ഭീകരവാദികളെ മാത്രം ലക്ഷ്യം വച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം. എന്നാല്‍ കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികള്‍ എന്നായിരുന്നു പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനം തുടരുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.

ഇന്ത്യയുടെ ആക്രമണത്തെ ചെറുത്തു എന്ന വാദമാണ് ഷെബ്ഹാസ് ഉയര്‍ത്തുന്നത്. അഞ്ച് ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന അവകാശവാദവും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. പാകിസ്താന്‍ വാദം ഉദ്ധരിച്ച് പല അന്തര്‍ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും അവര്‍ക്കും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഓപ്പറേഷന്‍ സിന്ദൂരില്‍ എഴുപതില്‍ പരം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യാക്രമണം എന്ന നിലയില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. 15 പ്രദേശവാദികളും ഒരു ജവാനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  പൂഞ്ച്- രജൗരി മേഖലയില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News