COVID 19നെതിരെ ഗവേഷണ൦ നടത്തി 14കാരി; 18 ലക്ഷം രൂപയുടെ സമ്മാനം നേടി ഇന്ത്യൻ വംശജ

സാർസ്-കോവ്-2 നുള്ളിൽ പ്രവേശിച്ച് കൊറോണ വൈറസി(Corona Virus)നെ പ്രവർത്തന രഹിതമാക്കാൻ സാധിക്കുന്ന സൂക്ഷ്‌മകണികയാണ് ഈ എട്ടാം ക്ലാസുകാരി വികസിപ്പിച്ചത്.  

Written by - Sneha Aniyan | Last Updated : Oct 19, 2020, 06:07 PM IST
  • കെമിസ്ട്രി അധ്യാപകനായ മുത്തച്ഛനാണ് തന്റെ താല്പര്യം മനസിലാക്കി പ്രോഹത്സാഹന൦ നൽകിയതെന്ന് അനിഖ പറയുന്നു.
  • മെഡിക്കൽ ഗവേഷകയും അധ്യാപികയുമാകണമെന്നാണ് അനിഖയുടെ ആഗ്രഹം.
COVID 19നെതിരെ ഗവേഷണ൦ നടത്തി 14കാരി; 18 ലക്ഷം രൂപയുടെ സമ്മാനം നേടി ഇന്ത്യൻ വംശജ

വാഷിംഗ്ടൺ: 2020  3M യംഗ്  സയന്റിസ്റ്റ് ചലഞ്ചിൽ  വിജയിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ സ്വദേശി. ടെക്‌സാസി(Texas)ൽ നിന്നുമുള്ള 14കാരിയായ അനിഖ ചെബ്രോലുവാണ് കൊറോണ  വൈറസിനെതിരായ ഗവേഷണത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമായത്.

25,000 ഡോളർ, അതായത് ഏകദേശം 18  ലക്ഷം രൂപയാണ് അനിഖയ്ക്ക് ഇതിലൂടെ പാരിതോഷികമായി ലഭിച്ചത്. സാർസ്-കോവ്-2 നുള്ളിൽ പ്രവേശിച്ച് കൊറോണ വൈറസി(Corona Virus)നെ പ്രവർത്തന രഹിതമാക്കാൻ സാധിക്കുന്ന സൂക്ഷ്‌മകണികയാണ് ഈ എട്ടാം ക്ലാസുകാരി വികസിപ്പിച്ചത്.  ജലദോഷപനി  പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടിയായിരുന്നു അനിഖയുടെ  ഗവേഷണം ആരംഭിച്ചത്.

ALSO READ | പൊതിചോറിനുള്ളില്‍ 100 രൂപ, മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും

എന്നാൽ, അത് പിന്നീട് COVID 19 പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു. ഒന്നിലധികം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ചായിരുന്നു അനിഖ സൂക്ഷ്‌മകണത്തെ വികസിപ്പിച്ചത്. ഇൻ സിലിക്കോ മെത്തഡോളജി  ഉപയോഗിച്ച്  അനിഖ  സൃഷ്‌ടിച്ച  സൂക്ഷ്‌മകണ൦ ജീവനുള്ള  വസ്തുവിൽ പരീക്ഷിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

2020  3M യംഗ്  സയന്റിസ്റ്റായി തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും  കൂടുതൽ കാര്യങ്ങൾ കണ്ടെത്താനുള്ള  ശ്രമത്തിലാണെന്നും  അനിഖ പറയുന്നു. മെഡിക്കൽ ഗവേഷകയും അധ്യാപികയുമാകണമെന്നാണ് അനിഖയുടെ ആഗ്രഹം. കെമിസ്ട്രി  അധ്യാപകനായ മുത്തച്ഛനാണ് തന്റെ താല്പര്യം മനസിലാക്കി പ്രോഹത്സാഹന൦ നൽകിയതെന്ന് അനിഖ പറയുന്നു.  

ALSO READ | Viral Video: ഇതൊരു കാച്ചില്‍ മാജിക്; തനി നാടന്‍ നാഗാലാന്‍ഡ് വിഭവവുമായി Smriti Irani

കൊറോണ വൈറസ് പ്രതിരോധമാണ് ഇപ്പോൾ  എല്ലാവരുടെയും ആഗ്രഹമെന്നും  അതിനാലാണ് തന്റെ ഗവേഷണത്തിനു ഇത്രയധികം മാധ്യമ ശ്രദ്ധ ലഭിച്ചതെന്നും അനിഖ പറയുന്നു. എല്ലാവരും ഒത്തോരുമിച്ച് പ്രവർത്തിച്ചാൽ ജീവിതം സാധാരണ നിലയിലെത്തിക്കാൻ സാധിക്കുമെന്നും അനിഖ പറഞ്ഞു. 

More Stories

Trending News