)
ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തകർന്നുവീണ് ഇന്ത്യയുടെ തേജസ് യുദ്ധവിമാനം. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. ആദ്യം ശംഘമായുള്ള പ്രകടനമായിരുന്നു. അതിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് തകർന്നുവീണത്.
മുകളിലേക്കുയർന്ന് പറന്ന വിമാനം കരണംമറിഞ്ഞ് നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തി. മൂന്നരയോടെയാണ് അപകടമുണ്ടായത്. വിമാനം താഴേ ക്ക് പതിച്ചതിന് പിന്നാലെ അഗ്നിഗോളവും കറുത്ത പുകയും ഉയർന്നു. ദുബായ് അൽ മുക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.