)
വാഷിങ്ടൺ: ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. യുഎസ് പൊലീസാണ് വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ്.
സംഭവം നടന്നത് സെപ്റ്റംബർ 3 നാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള നിസാമുദ്ദീന്റെ സുഹൃത്ത് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. താമസ സ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടെ താമസിച്ചിരുന്ന ആൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിസാമുദ്ദീനെ വീടുവച്ചതെന്നും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള തർക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായും ഇതാണ് പോലീസിനെ വെടിവയ്പ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ശേഷം പ്രതിയായ നിസാമുദ്ദീനെ പോലീസ് ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റയാളെ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.
കമ്പ്യൂട്ടർ സയൻസിൽ പിജി നേടിയ നിസാമുദ്ദീൻ സാന്താക്ലാരയിലെ ഒരു ടെക് കമ്പനിയിൽ ജോലി നോക്കി വരുവായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറയുന്നുണ്ട്. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള നിസാമുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം കുടുംബം തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.