World Bank: 'സഹായി എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല'; സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ലോക ബാങ്ക്

സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കും എന്ന പ്രചരണം തെറ്റാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ.  

Written by - Zee Malayalam News Desk | Last Updated : May 9, 2025, 07:30 PM IST
  • രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ലോക ബാങ്ക് ഇടപെടില്ല.
  • ഇക്കാര്യത്തിൽ സഹായി എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു.
  • ഇന്ത്യ പാകിസ്താൻ സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കും എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
World Bank: 'സഹായി എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല'; സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ലോക ബാങ്ക്

ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് അറിയിച്ച് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ലോക ബാങ്ക് ഇടപെടില്ല. ഇക്കാര്യത്തിൽ സഹായി എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യ പാകിസ്താൻ സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കും എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Add Zee News as a Preferred Source

ഓപ്പറേഷൻ സിന്ദൂരിന് ശേഷം അജയ് ബംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഉത്തർ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശനമാണെന്നായിരുന്നു ഇന്ത്യ നൽകിയ വിശദീകരണം. 

Also Read: Operation Sindoor: പാകിസ്ഥാൻ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ, ഉപയോഗിച്ചത് തുർക്കിഷ് ഡ്രോണുകൾ

1960കളിൽ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ലോക ബാങ്ക് ഇടപെട്ടിരുന്നു. നദീജല ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News