ഔദ്യോഗികാവശ്യങ്ങള്‍ക്ക് വ്യക്തിപരമായ ഇ മെയില്‍; ഇവാന്‍കയ്ക്കെതിരെ അന്വേഷണം

കഴിഞ്ഞ വര്‍ഷം 100 തവണ ഇവാന്‍ക സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വന്തം മെയില്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. 

Last Updated : Nov 22, 2018, 05:18 PM IST
ഔദ്യോഗികാവശ്യങ്ങള്‍ക്ക് വ്യക്തിപരമായ ഇ മെയില്‍; ഇവാന്‍കയ്ക്കെതിരെ അന്വേഷണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ് ഔദ്യോഗികാവശ്യങ്ങള്‍ക്ക് വ്യക്തിപരമായ ഇ മെയില്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു. ട്രംപിന്‍റെ ഉപദേശക എന്ന ഔദ്യോഗിക പദവിയാണ് ഇവാന്‍കയ്ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം 100 തവണ ഇവാന്‍ക സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വന്തം മെയില്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. പ്രസിഡന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നു യുഎസില്‍ നിയമമുണ്ട്. സ്വന്തം മെയിലില്‍ നിന്ന് അയക്കുന്ന രേഖകള്‍ ഇങ്ങനെ സൂക്ഷിക്കാന്‍ കഴിയില്ലാത്തതു കൊണ്ടാണ് ഇതു പ്രശ്‌നമാകുന്നത്.

മുന്‍പ്, സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ, ഹിലറി ക്ലിന്റന്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കു സ്വന്തം ഇ മെയില്‍ ഉപയോഗിച്ചത് യുഎസി

More Stories

Trending News