close

News WrapGet Handpicked Stories from our editors directly to your mailbox

ഇവര്‍ കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം വനിതാ പൈലറ്റ്!

ആദ്യമായി വിമാനം പറത്തുന്നതിന്‍റെ ആവേശത്തിലാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ ഇറാം ഹബീബ

Updated: Aug 31, 2018, 05:21 PM IST
ഇവര്‍ കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം വനിതാ പൈലറ്റ്!

ശ്രീനഗര്‍:  ആദ്യമായി വിമാനം പറത്തുന്നതിന്‍റെ ആവേശത്തിലാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ ഇറാം ഹബീബ. ജമ്മു കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം വനിത പൈലറ്റ്‌ എന്ന  ചരിത്ര സ്ഥാനം നേടിക്കൊണ്ടാണ് ഇറാം വിമാനം പറത്താനിറങ്ങുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഇന്‍ഡിഗോയിലാണ് ഇറോം വിമാനം പറത്തുക. ഫോറസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് ഇറാം തന്റെ സ്വപ്‌ന ചിറകുകള്‍ക്ക് ജീവന്‍ നല്‍കിയത്. പൈലറ്റാവുക എന്നത് തന്‍റെ ബാല്യകാലത്തെ സ്വപ്‌നമായിരുന്നു എന്ന് ഇറാം ഹബീബ് പറഞ്ഞു.

പൈലറ്റാകാനെത്തിയ താന്‍ കാശ്മീര്‍ സ്വദേശിയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അതിശയപ്പെട്ടെന്നും അവര്‍ പറഞ്ഞു. യു.എസിലാണ് ഇറാം തന്‍റെ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഡല്‍ഹിയിലെ വാണിജ്യ പൈലറ്റ് ലൈസന്‍സിനുള്ള ക്ലാസ്സുകളും എടുക്കുന്നുണ്ട്.

ഇതുവരെ രണ്ട് വനിതാ പൈലറ്റുകള്‍ കാശ്മീരില്‍ നിന്നുമുണ്ടെങ്കിലും ആദ്യ മുസ്ലീം വനിതയായ പൈലറ്റ് എന്ന പ്രത്യേകതയാണ് 33 കാരിയായ ഇറാമിനുള്ളത്. 2016ലാണ് കാശ്മീരിലെ ആദ്യത്തെ വനിതാ പൈലറ്റായി പണ്ഡിറ്റായ തന്‍വി റെയ്‌ന വിമാനം പറത്തിയത്.

എയര്‍ ഇന്ത്യയിലാണ് തന്‍വി റെയ്‌ന തന്‍റെ കരിയര്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിഷ അസീസ് എന്ന യുവതി സംസ്ഥാനത്തെ ഏറ്റവും പ്രായ കുറവുള്ള സ്റ്റുഡന്‍റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു.