ടെഹ്റാൻ: ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. നആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് ആണവോർജ കേന്ദ്രങ്ങളും ഒഴിപ്പിച്ചതാണെന്നാണ് അവകാശവാദം. ആക്രമിക്കപ്പെട്ട ഇടങ്ങളിൽ ആണവവികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം ആക്രമണത്തെ ഇറാൻ ആണവോർജ സമിതി അപലപിച്ചു. ആണവ നിർവ്യാപന കരാറുകളെ ഇത് ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ മേൽനോട്ട സമിതിയെ വിശ്വസിക്കുന്നില്ലെന്നും ഇറാൻ ആണവോർജ ഏജൻസി വ്യക്തമാക്കി.
Also Read: Iran Israel Conflict: സംഘർഷങ്ങൾക്കിടെ ഇറാനിൽ ഭൂചലനം
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ നഗരങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണമുണ്ടായത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴാണ് അമേരിക്കയുടെ ആക്രമണമുണ്ടായിരിക്കുന്നത്.
പസഫിക് സമുദ്രത്തിന് കുറുകെ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പറന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങളാണ് അമേരിക്ക ആക്രമണത്തിന് ഉപയോഗിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









