യുക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവം: സൈനികരെ അറസ്റ്റ് ചെയ്തതായി ഹസ്സന്‍ റുഹാനി

യുക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

Last Updated : Jan 14, 2020, 04:41 PM IST
  • വിമാനം വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ സൈനികരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി പറഞ്ഞു.
  • എന്നാല്‍, അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ പങ്കാളികളായ 30ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്
യുക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവം: സൈനികരെ അറസ്റ്റ് ചെയ്തതായി ഹസ്സന്‍ റുഹാനി

ബാഗ്ദാദ്: യുക്രൈന്‍ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

വിമാനം വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ സൈനികരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി പറഞ്ഞു. എന്നാല്‍, അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ പങ്കാളികളായ 30ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്

അതേസമയം, വിചാരണയ്ക്കും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമായി പ്രത്യേക കോടതി രൂപീകരിച്ചെന്നും ഇറാന്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു.

176 യാത്രികരുമായി പറന്ന യുക്രൈന്‍ വിമാനമാണ് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ തകര്‍ന്നത്.
വിമാനം വെടിവച്ചിട്ടതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയടക്കമുള്ള നേതാക്കള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദവും ഉണ്ടായി. തുടര്‍ന്നാണ് ഇറാന്‍ നടപടികള്‍ വേഗത്തിലാക്കിയത്. 

വിമാനത്തിലെ 167 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

അതേസമയം, വിമാനം തകര്‍ന്നത് സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ആദ്യം ഇറാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ക്യാനഡ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംശയവുമായി രംഗത്തെത്തിയതോടെ ഇറാന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 

Trending News