ടെഹ്റാൻ: ഇസ്രായേലിന് കടുത്ത മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സഭയിൽ ആണവോർജ ഏജൻസി (IAEA). ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ആണവ സുരക്ഷയിൽ വൻ വീഴചയാണ് ഉണ്ടാക്കിയതെന്നും ഇതിനി ആവർത്തിക്കരുതെന്നും ഐക്യരാഷ്ട്ര സഭയിൽ ആണവോർജ ഏജൻസി വ്യക്തമാക്കി.
ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കർശന നിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താൻ കഴിയുമെന്ന് ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസിയും പറഞ്ഞു. ഇതിനിടയിൽ ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈലക്രമണത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട് എന്നാൽ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാൻ അവകാശമുന്നയിച്ചിരിക്കുന്നത്.
Also Read: കന്നി രാശിക്കാർ ക്ഷമ പാലിക്കുക, ധനു രാശിക്കാർക്ക് ജോലിയിൽ പൂർണ്ണ പിന്തുണ, അറിയാം ഇന്നത്തെ രാശിഫലം!
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ വേണ്ടയോ എന്ന് കാര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇസ്രായേൽ ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം. ഇതിനിടയിൽ ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നിറച്ച ഒരു വാർഹെഡ് തൊടുത്തുവിട്ടു കൊണ്ട് ഇറാൻ ഇസ്രായേലിനെതിരായ മിസൈൽ ആക്രമണം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.