)
ടെഹ്റാൻ: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോർട്ട്. ഇറാൻ മജീദ് മൊസയേദി എന്നയാളെയാണ് തൂക്കിക്കൊന്നതെന്ന് ഇറാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്ട്ടറ് ലഭിക്കുന്നത്. ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് മജീദ് മൊസയേദിക്കെതിരെ കേസെടുക്കുകയും കോടതി നടപടികള്‍ നേരിടുകയുമുണ്ടായി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന് സുപ്രീംകോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും തുടർന്ന് ഇയാളെ തൂക്കിലേറ്റുകയുമായിരുന്നു.
മജീദിന് പേര്‍ഷ്യന്‍ ഗള്‍ഫ് തീരദേശ രാജ്യങ്ങളിലൊന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് എന്ന മൊസാദ് ഏജന്റുമായി ബന്ധമുണ്ടായിരുന്നതായി ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊസാദ് ഏജന്റിന് ആഴ്ചകള്‍ തോറും ഇയാള്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. ഇതിൽ ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങളുണ്ടായിരുന്നു. ഇതിന് പ്രതിഫലമായി ഇയാൾക്ക് ക്രിപ്റ്റോ കറന്‍സി ലഭിച്ചിരുന്നതായും ഇറാന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.