)
ടെൽഅവീവ്: ഇറാന് ഇസ്രയേൽ സംഘർഷം വീണ്ടും കടുക്കുന്നു. ഇറാന്റെ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം നടന്നു. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സും അറിയിച്ചിട്ടുണ്ട്. ഇറാന് തലസ്ഥാനത്ത് നിന്നും ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തെഹ്റാനില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്.
നിലവിൽ തെഹ്റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് റിപ്പോർട്ട്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഐആർഐബിയുടെ ആസ്ഥാനം നിൽക്കുന്ന ഇടത്തുനിന്നും ആളുകളോട് ഒഴിഞ്ഞു പോകണമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാൻ പോകുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.