തെഹ്റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമ്നായി രംഗത്ത്. ഇസ്രയേലിനുള്ള ശിക്ഷ തുടരുമെന്നാണ് ഖാമ്നായി പറഞ്ഞിരിക്കുന്നത്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Also Read: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരന്റെ വധശിക്ഷ നടപ്പിലാക്കി
വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിന് ശത്രുക്കൾ കഠിനമായാ സ്നിക്ഷ നേരിടേണ്ടിവരുമെന്നും ഖാമ്നായി പറഞ്ഞു. 'സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തുവെന്നും ശിക്ഷിക്കപ്പെടണമെന്നും ശിക്ഷിക്കപ്പെടുകയാണെന്നുമാണ്, ഖാമ്നായി വ്യക്തമാക്കിയിരിക്കുന്നത്.
Also Read: മേട രാശിക്കാർക്ക് മികച്ച ദിനം, കർക്കടക രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ കനത്ത ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലും നടക്കുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി തെഹ്‌റാനില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങൾ കേള്‍ക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെഹ്‌റാന്റെ തെക്ക് കിഴക്കെ പാര്‍ച്ചിനില്‍ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. തെഹ്‌റാന്‍, കെര്‍മന്‍ഷാ, ഹമേദന്‍ എന്നിവിടങ്ങളില്‍ 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രയേല്‍ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.