ടെഹ്റാൻ: അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് നേരെ വീണ്ടും ആക്രമണം തൊടുത്തുവിട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസം യുഎസ് ആക്രമിച്ച ഫോർദോ ആണവനിലയത്തിന് നേരെയാണ് വീണ്ടും ഇസ്രയേൽ ആക്രമണവും ഉണ്ടായിരിക്കുന്നത്. ടെഹ്റാനിലെ എവിൻ ജയിലും ഇസ്രയേൽ ആക്രമിച്ചു. കൂടാതെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയിലും ഇസ്രയേൽ ആക്രമണമുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, റഷ്യൻ പ്രസിഡന്റുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
ഇന്നലെയാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മൂന്ന് ആണവോർജ കേന്ദ്രങ്ങളും ഒഴിപ്പിച്ചുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴായിരുന്നു അമേരിക്കയുടെ ആക്രമണമുണ്ടായത്.
അതേസമയം സമാധാന ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അല്ലെങ്കിൽ അതിനേക്കാൾ ദുരിതമോ ആണ് ഇറാനെ കാത്തിരിക്കുന്നത്. ഫോർദോ ആണവ നിലയം അവസാനിച്ചെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. ആക്രമിക്കപ്പെടാൻ ഇനിയും സ്ഥലങ്ങൾ ഇറാനിൽ ഉണ്ടെന്നുള്ളത് ഓർക്കണമെന്നും സമാധാന ശ്രമങ്ങളിലേക്ക് കടന്നില്ലെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









