Iran Israel Conflict: നിലവിൽ ഒരു കരാറുമില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

Iran Israel Conflict Latest Updates: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ ഇറാനിലുടനീളം നിരവധി ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായി റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 11:00 AM IST
  • യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
  • നിലവിൽ വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ സംബന്ധിച്ചോ ഒരു കരാറുമില്ല
Iran Israel Conflict: നിലവിൽ ഒരു കരാറുമില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

തെഹ്‌റാൻ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം നിഷേധിച്ച്  ഇറാൻ വിദേശകാര്യ മന്ത്രി രംഗത്ത്. 

Add Zee News as a Preferred Source

Also Read: ഇറാനും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചു: ഡൊണാൾഡ് ട്രംപ്

നിലവിൽ വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ സംബന്ധിച്ചോ ഒരു കരാറുമില്ലെന്നും അന്തിമ തീരുമാനം പിന്നീടെന്നുമാണ് അറാഗ്ചി അറിയിച്ചിരിക്കുന്നത്. ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും നിലവിൽ വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനോ കരാറില്ലെന്നുംല്ല. ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേൽ ഭരണകൂടം അവസാനിപ്പിച്ചാൽ അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും'; മന്ത്രി സോഷ്യൽ മീഡിയയായ എക്‌സിലൂടെ കുറിച്ചിട്ടുണ്ട്‌.

Also Read: ചിങ്ങ രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും വർധിക്കും, മകര രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനു ശേഷവും ഇന്ന് ഇറാനിലുടനീളമുള്ള ഒന്നിലധികം ലക്ഷ്യങ്ങളിൽ ഇസ്രായേൽ സൈന്യം തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News