)
ദോഹ: യുഎസിന്റെ വ്യോമത്താവളത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.
Qatar Airways confirms reinstatement of flights as airspace reopens in the State of Qatar. pic.twitter.com/jHFkBZmgim
— ANI (@ANI) June 24, 2025
പതിച്ച മിസൈൽ കാരണം അത്യാഹിതങ്ങളൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴരയോടെയാണ് ഏഴ് മിസൈലുകൾ ഇറാൻ വ്യോമത്താവളത്തിന് നേരെ തൊടുത്തുവിട്ടതെന്നും എന്നാൽ ഇത് ഖത്തറിൽ പ്രവേശിക്കും മുൻപ് കടലിനു മുകളിൽ വെച്ചുതന്നെ ഇവയെല്ലാം വെടിവച്ചിട്ടെന്നും ഇതിനെ തുടർന്ന് 12 മിസൈലുകള്‍ വ്യോമതാവളം ലക്ഷ്യമാക്കി ഇറാന് തൊടുത്തുവിടും അതിൽ 11 എണ്ണവും വെടിവച്ചിട്ടെന്നും ഒരണ്ണം മാത്രമാണ് അല്‍ ഉദൈദ് വ്യോമതാവളത്തില്‍ പതിച്ചതെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെ ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ഖത്തറിന്റെ വ്യോമപാത തുറന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2:45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന് പുറമേ കുവൈത്തും ബഹ്റൈനും തങ്ങളുടെ വ്യോമപാതകള്‍ തുറന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലായി.
ഇറാന്റെ തിരിച്ചടി വളരെ ദുര്‍ബലമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതിന് ഇറാന് വളരെ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ഇത് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും. വളരെ ഫലപ്രദമായി അത് നേരിട്ടെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. മാത്രമല്ല ആക്രമണത്തെ കുറിച്ച് ഇറാന് നേരത്തേ വിവരം നല്‍കിയതിന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.