)
ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ വേണ്ടയോ എന്ന് കാര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ്.
ഇസ്രായേൽ ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. ഇന്നലെ നടന്ന നടന്ന പത്രസമ്മേളനത്തിലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾക്ക് ട്രംപ് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണീ പ്രഖ്യാപനം. ഭാവിയിൽ ഇറാനുമായി ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ സാധ്യതയുള്ളതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞതായിട്ടാണ് ലീവിറ്റ് വ്യക്തമാക്കിയത്.
ഇതിനിടയിൽ ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നിറച്ച ഒരു വാർഹെഡ് തൊടുത്തുവിട്ടു കൊണ്ട് ഇറാൻ ഇസ്രായേലിനെതിരായ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾ പ്രയോഗിച്ചതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിനിടയിൽ ഇതാദ്യമായാണ് ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.