ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ മൂന്ന് പ്രത്യേക വിമാനങ്ങൾ തയ്യാറാക്കി. മഷ്ഹാദിൽ നിന്ന് ഇറാന്റെ മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. മഹാൻ എയർലൈൻ ആണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ദൗത്യത്തിൽ ഭാഗമാകുന്നത്.
ഇറാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാത്രി 11.15ന് ഡൽഹിയിലെത്തും. നാളെ രാവിലെയും വൈകിട്ടുമായി ബാക്കി രണ്ട് വിമാനങ്ങളും എത്തിച്ചേരും. ടെഹ്റാനിൽ നിന്ന് ക്വോം വഴി ആയിരം ഇന്ത്യക്കാരെ മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യയ്ക്കായി മാത്രം വ്യോമപാത തുറന്നാണ് ഇറാൻ ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.
ALSO READ: ടെൽ അവീവിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ
കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പരസ്പരം ശക്തമായ ആക്രമണമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിയെങ്കിലും ശക്തമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









