)
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ടെൽഅവീവിലും ജെറുസലേമിലും തിങ്കളാഴ്ച വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ പലയിടങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധസേന സ്ഥിരീകരിച്ചിരുന്നു.
ഇറാന്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) വ്യക്തമാക്കി. മധ്യ ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം ഹാക്ക് ചെയ്തതായി ഇറാൻ അവകാശവാദം ഉന്നയിച്ചു.
ഇറാനെതിരെ ശക്തമായ ആക്രമണമാണ് ഇറാനും നടത്തുന്നത്. ഇറാന്റെ യുദ്ധവിമാനങ്ങളും മിസൈൽ കേന്ദ്രങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിന്റെ ആസ്ഥാനം ഇസ്രയേൽ ആക്രമിച്ചു. ഈ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
ന്യൂസ് എഡിറ്റർ നിമ റജബ്പൗർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരൻ മസൗം അസീമി എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ രണ്ട് ടെലിവിഷൻ ചാനലുകൾക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിലായി ആയിരക്കണക്കിന് പേർ ടെഹ്റാൻ നഗരം വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.