ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇറാനിലെ പ്രധാന ആണവ നിലയമായ അറാക് (ഹെവി വാട്ടർ റിയാക്ടർ) നിലയത്തിന് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ സ്റ്റേറ്റ് ടെലിവിഷനാണ് അറാക് നിലയം മിസൈൽ ആക്രമണത്തിലൂടെ തകർത്തതായി റിപ്പോർട്ട് ചെയ്തത്.
ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ആണവ നിലയത്തിന് നേരെയാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ആണവ നിലയം തകർന്നെങ്കിലും അണുവികിരണം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. ആക്രമണത്തിന് മുൻപ് ഇസ്രയേൽ സൈന്യം സമൂഹ മാധ്യമങ്ങളിലൂടെ അറാക് ആണവനിലയം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ: ടെൽ അവീവിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ; പ്രതിരോധിക്കാനാകാതെ 'അയേൺ ഡോം', നിരവധി പേർക്ക് പരിക്ക്
പ്രദേശത്ത് നിന്ന് ആക്രമണത്തിന് മുൻപ് തന്നെ ആളുകളെ ഒഴിപ്പിച്ചു. അറാക് ആണവ നിലയത്തിന്റെ നിർമാണം പൂർത്തീകരിച്ചിരുന്നില്ല. അടുത്ത വർഷത്തോടെ നിലയം പ്രവർത്തന സജ്ജമാക്കാനായിരുന്നു ഇറാന്റെ പദ്ധതി. ആണവായുധം നിർമിക്കാൻ പ്ലൂട്ടോണിയം സംസ്കരിക്കുന്നതിനായാണ് ഇറാൻ ഈ നിലയത്തിലൂടെ ലക്ഷ്യം വച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.