ടെഹ്‌റാൻ: ഇറാനു നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവില്‍ പലയിടങ്ങളിൽ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായിട്ടാണ് റിപ്പോർട്ട്. ജറുസലേമിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: ഇസ്രയേൽ ആക്രമണം: ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവിയും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു
ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. രണ്ട് ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടതായും ഇറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്നുവെന്നും മധ്യ ഇസ്രായേലിലും ജറുസലേമില്‍ നിന്നും നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആക്രമണ സമയത്ത് ജെറുസലേമിൽ അപായ സെെറണുകളും മുഴങ്ങിയിരുന്നു.
ടെല്‍ അവീവിലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം തീപിടുത്തമുണ്ടാഎന്നും വിവരമുണ്ട്. ഇസ്രയേലിന്‌റെ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇറാന്‌റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നും നാലു പേര്‍ക്ക് നിസാര പരിക്കെന്നുമാണ് വിവരം.
Also Read: വ്യാഴത്തിന്റെ ഉദയം നൽകും കിടിലം രാജയോഗം; ഇവർക്കിനി കരിയറിലും ബിസിനസിലും വൻ പുരോഗതി
ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേർന്ന് സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഇറാന്‍ തിരിച്ചടി തുടങ്ങിയത്. അതേസമയം ആക്രമണം തുടരുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരത്തോടെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.