ജെറുസലേം: ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
Also Read: ഡ്രോണുകള്‍ കൊണ്ട് തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ആക്രമണം വിശദീകരിച്ച് ഇസ്രായേല്‍
കൊല്ലപ്പെട്ടത് ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹുസൈൻ ബാഗേരിയും റെവല്യൂഷണറി ഗാർഡ്സ് ചീഫ് കമാൻഡർ ഹുസൈൻ സലാമിയുമാണ്. ഇസ്രയേലിന്റെ ഓപ്പറേഷൻ റൈഡിംഗ് ലയണിന്റെ ഭാഗമായായിരുന്നു ആക്രമണം നടന്നത്. സലാമിയെ കൂടാതെ മുതിര്‍ന്ന നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. 1980 ലെ ഇറാന്‍-ഇറാഖ് യുദ്ധ സമയത്താണ് സലാമി റെവല്യൂഷണറി ഗാര്‍ഡില്‍ ചേരുന്നത്. ശേഷം 2024 ല്‍ ഇറാന്‍ ആദ്യമായി ഇസ്രയേലുമായി നേരിട്ട് ആക്രമണം നടത്തിയപ്പോള്‍ മുതല്‍ സലാമിയായിരുന്നു റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി. ഇസ്രയേലുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ ഏത് സാഹചര്യത്തിലും സജ്ജമാണെന്ന് കഴിഞ്ഞ ദിവസം സലാമി പറഞ്ഞിരുന്നു.
ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, ഐആർജിസി കമാൻഡർ, ഇറാന്റെ എമർജൻസി കമാൻഡിന്റെ കമാൻഡർ എന്നിവരെല്ലാം കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ മൂന്ന് ഇറാനിയൻ ആണ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Also Read: വ്യാഴത്തിന്റെ ഉദയം നൽകും കിടിലം രാജയോഗം; ഇവർക്കിനി കരിയറിലും ബിസിനസിലും വൻ പുരോഗതി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷാംഖാനിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം നതാന്‍സ് ആണവ കേന്ദ്രത്തില്‍ പുതിയ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. ആറ് സൈനിക കേന്ദ്രങ്ങളാണ് ആകെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.