)
കുർദിസ്ഥാൻ മേഖലയിൽ നിന്നും തുർക്കിയിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതി ഇറാഖ് പുനരാരംഭിച്ചു .നിയമപരവും സാങ്കേതികവുമായ തർക്കങ്ങളെ തുടർന്ന് രണ്ടര വർഷമായി നിർത്തിവെച്ചിരുന്ന കയറ്റുമതി ഇടക്കാല കരാർ രൂപീകരിച്ചാണ് പുനരാരംഭിച്ചത്. കുർദിഷ് മേഖലയിലെ പ്രകൃതി വിഭവ മന്ത്രാലയവും, അന്താരാഷ്ട്ര എണ്ണ കമ്പനികളും, ഇറാക്കും തമ്മിൽ ഒരു ത്രികക്ഷി കരാറിൽ എത്തി.
ALSO READ: പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് ഭീകരതയെ പ്രോത്സാഹിപ്പിക്കും -ബെഞ്ചമിൻ നെതന്യാഹു
ഇറാക്കിലെ ഫെഡറൽ ഗവൺമെന്റും കുർദിസ്ഥാൻ റീജിയണൽ ഗവൺമെനന്റും മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ എണ്ണ ഉൽപാദകരും തമ്മിലുള്ള കരാർ പ്രകാരം തുർക്കിയിലെ സെയ്ഹാനിലേക്ക് പ്രതിദിനം 1,80,000 മുതൽ 1,90,000 ബാരൽ എണ്ണ കയറ്റുമതി ചെയ്യുമെന്ന് ഇറാഖ് മന്ത്രി റുടാവു പറഞ്ഞു.
അർദ്ധ സ്വയംഭരണ മേഖലയാണ് കുർദിസ്ഥാൻ.കുർദിസ്ഥാൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഉൽപാദന ഗതാഗത ചെലവുകൾക്കായി ഭാരലിന് 16 ഡോളർ ലഭിക്കും. ഇറാഖിന്റെ എണ്ണ വരുമാനം വർദ്ധിപ്പിക്കുന്നതിനും, കുർദിഷും ഇറാഖു തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനും ഉള്ള ഒരു ചുവടുവെപ്പായാണ് പുതിയ കരാർ രൂപീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.