സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് യുഎസ് സൈനീകരും ഒരു യുഎസ് പൗരനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. തോക്കുധാരി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
പതിയിരുന്നാണ് ഭീകരൻ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാഗമാണ് സെന്റ്കോം. യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് ‘ഐഎസ്ഐഎസ് ആക്രമണമാണ്’, ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









