ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ ഇനി ഹിന്ദുത്വ പാര്‍ട്ടി ബിജെപിയെക്കുറിച്ച് പഠിപ്പിക്കും!

ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ പാഠ്യവിഷയമായി ഇന്ത്യൻ ഭരണകക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകവും ഉള്‍പെടുത്തി. 

Last Updated : Feb 24, 2020, 06:51 PM IST
ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ ഇനി ഹിന്ദുത്വ പാര്‍ട്ടി ബിജെപിയെക്കുറിച്ച് പഠിപ്പിക്കും!

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ പാഠ്യവിഷയമായി ഇന്ത്യൻ ഭരണകക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകവും ഉള്‍പെടുത്തി. 

ശന്തനു ഗുപ്ത രചിച്ച  "ഭാരതീയ ജനതാ പാര്‍ട്ടി -പാസ്റ്റ്,പ്രെസന്റ്,ഫ്യൂച്ചര്‍, സ്റ്റോറി ഓഫ് വേള്‍ഡ്സ് ലര്‍ജെസ്റ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി" എന്ന പുസ്തകമാണ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍  റിലേഷന്‍സ് വിഭാഗത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഷയത്തില്‍ പാഠ്യവിഷയമായി ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് പുസ്തകത്തെ കുറിച്ച് മനസിലാക്കിയതെന്ന് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്‌സ  പറയുന്നു. 

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയ രാഷ്ട്രീയ പാര്‍ട്ടി അക്കാദമിക് വിദഗ്ദ്ധരില്‍ താലപര്യം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യ കണ്ട ദേശീയ പ്രസ്ഥാനങ്ങളുടെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രകടനമായാണ് പുസ്തകത്തിൽ ഭാരതീയ ജനതാ പാർട്ടിയെ വിശേഷിപ്പിക്കുന്നത്.

Trending News