)
സനാ: ഖത്തറിൽ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേൽ. യെമൻ തലസ്ഥാനമായ സനായിലും അൽജൗഫ് ഗവർണറേറ്റിലും വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സനായിലെ അൽ തഹ്രീർ പ്രദേശത്തെ വീടുകൾ, ഒരു മെഡിക്കൽ സ്ഥാപനം, അൽ ഹസ്മിലെ ഒരു സർക്കാർ കോമ്പൗണ്ട് തുടങ്ങി സാധാരണക്കാർ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇസ്രയേൽ ജെറ്റുകൾക്ക് നേരെ ഭൂതല വ്യോമ മിസൈലുകൾ ഉപയോഗിച്ചതായും ഇതോടെ ഇസ്രയേലിന്റെ ചില ജെറ്റുകൾ ആക്രമണം നടത്താതെ മടങ്ങിയതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.