Hamas Political Leader Killed: ഗാസയിലെ നാസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു!

Israel Hamas War: ആശുപത്രിയിൽ നിന്ന് പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ.

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 10:49 AM IST
  • തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി
  • ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്
Hamas Political Leader Killed: ഗാസയിലെ നാസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു!

റാഫ: തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.  ആക്രമണത്തിൽ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിൻ്റെ മുതിർന്ന രാഷ്ട്രീയ നേതാവ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.

Add Zee News as a Preferred Source

Also Read: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് ധോണി, Video കാണാം

ഖാൻ യൂനിസിലെ ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിൽ വലിയ തീപിടുത്തമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഈ വാർത്ത ഹമാസും സ്ഥിരീകരിച്ചു, 

ആശുപത്രിയിൽ നിന്ന് പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചുവെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോം ആണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: മഹാദേവ കൃപയാൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കൻ ഗാസയിൽ വീണ്ടും ഉപരോധമേർപ്പെടുത്തുകയാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. പലസ്തീനികളോട് വടക്കൻ ഗാസ വിട്ട് പോകാൻ അറിയിച്ചില്ലെന്നും എന്നാൽ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News