ആഴ്ചകളോളം നീണ്ടുനിന്ന വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന്, ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രായേൽ. വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിലുടനീളം ബോംബിട്ടു. മണിക്കൂറുകൾക്കുളളിൽ കുട്ടികൾ ഉൾപ്പടെ 230 ൽ ഏറെ പേർ കൊല്ലപ്പെട്ടതായി ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ജനുവരി 19 ന് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുളള ഏറ്റവും വലിയ ആക്രമണമാണ് റമദാൻ മാസത്തിൽ ഇസ്രായേൽ നടത്തിയത്.
റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണങ്ങളിൽ 'കൂടുതലും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്' കൊല്ലപ്പെട്ടതെന്നും 150 ഓളം പേർക്ക് പരിക്കേറ്റതായും ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്.
അതെസമയം ഗാസയ്ക്ക് സമീപമുള്ള പ്രദേശങ്ങൾക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവിട്ടു. ആവശ്യമുളളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി.
''നമ്മുടെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ആവർത്തിച്ച് വിസമ്മതിച്ചതിനും യുഎസ് പ്രസിഡൻഷ്യൽ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിൽ നിന്നും ലഭിച്ച എല്ലാ നിർദ്ദേശങ്ങളും നിരസിച്ചതിനും' ശേഷമാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പറഞ്ഞു''.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.