)
തെക്കൻ ലെബനനിലെ, ഹിസ്ബുള്ള കമാൻഡ് സൈറ്റിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ സംഘർഷങ്ങൾ തുടരുകയാണ്. ലെബനനിലെ യാറ്ററിൽ ഒരു കാറിന് നേരെ ഇസ്രയേൽ രണ്ട് മിസൈലുകൾ പ്രയോഗിച്ചെന്നും, അതിൽ ഒരാൾക്ക് പരിക്കേറ്റതായും ലെബനൻ സർക്കാരിൻ്റെ ദേശീയ വാർത്താ ഏജൻസി അറിയിച്ചു.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലിന് നേരെ ഉയരുന്ന ഭീഷണികൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ കുറിച്ച് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2024 നവംബർ 27ന് യുഎസിൻ്റെയും ഫ്രാൻസിൻ്റെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. അതിനാൽ ഇസ്രയേൽ അതിർത്തി പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അടുത്തിടെ ഖത്തർ തലസ്ഥാനമായ ദോഹയിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഖത്തറിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് അറബ്-ഇസ്ലാമിക് എമർജൻസി സമ്മിറ്റിന് ഖത്തർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.